തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം. സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി, കാസര്‍ഗോഡ് ജില്ലാ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പ്രതികളാണ് ഉള്ളത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
‘ഞങ്ങൾ ഇന്ത്യക്കാരാണ്’: മോഹൻ ഭാഗവതിന്റെ ‘ഹിന്ദുസ്ഥാൻ’ പരാമർശത്തിന് മറുപടിയുമായി ഒവൈസിയും കപിൽ സിബലും
കെ സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറല്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്‌ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍. ആറില്‍ അഞ്ചു പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
Post Your Comments