
ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് വിപണിയിലെ ഏറ്റവും പ്രമുഖ ബ്രാൻഡായ ഡിസോ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി. ഡിസോ വാച്ച് ഡി അൾട്രായാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 12 മുതൽ ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ടിൽ നിന്നും ഡിസോ വാച്ച് ഡി അൾട്രാ വാങ്ങാൻ സാധിക്കും. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.
1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഡിസോ വാച്ച് ഡി അൾട്രായ്ക്ക് നൽകിയിരിക്കുന്നത്. 368 × 448 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ഇവയിൽ ബ്ലൂടൂത്ത് കോളിംഗ് സംവിധാനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷണം, SpO2, നിരീക്ഷണം, ഉറക്കം, കലോറികൾ, സ്റ്റെപ് ട്രാക്കിംഗ് എന്നീ ഫീച്ചറുകൾ ലഭ്യമാണ്. വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് പുറത്തിറക്കിയിട്ടുള്ളത്. ഒറ്റ ചാർജിൽ 10 ദിവസം വരെയാണ് ബാറ്ററി ബാക്കപ്പ് ലഭിക്കുന്നത്. പ്രധാനമായും ബ്ലൂ, ബ്ലാക്ക്, ഗ്രേ എന്നിങ്ങനെയുള്ള കളർ വേരിയന്റിൽ വാങ്ങാൻ സാധിക്കുന്ന ഡിസോ വാച്ച് ഡി അൾട്രായുടെ ഇന്ത്യൻ വിപണി വില 3,299 രൂപയാണ്.
Post Your Comments