ചണ്ഡീഗഢ്: നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത, വിവാദ ആള്‍ദൈവം അമര്‍പുരിക്ക് 14 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലുമാണ് ഹരിയാന ഫത്തേഹബാദ് അതിവേഗ കോടതി ‘ജിലേബി ബാബ’ എന്നറിയപ്പെടുന്ന അമര്‍പുരിയെ ശിക്ഷിച്ചത്.
പ്രശ്‌നപരിഹാരങ്ങള്‍ക്കും മറ്റുമായി തന്നെ സമീപിക്കുന്ന സ്ത്രീകളെ ജിലേബി ബാബ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ഇയാള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. 2018 ജൂലായിലാണ് ബാബയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ബാബയുടെ ഒരു വീഡിയോയും പോലീസിന് ലഭിച്ചിരുന്നു.
അതിരുകൾ ലംഘിച്ച് എഡ് ടെക് പരസ്യങ്ങൾ, വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നതായി പരാതി
ആശ്രമത്തിലെത്തുന്ന നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് തൊഹാന ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അമര്‍പുരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ, ജിലേബി ബാബയുടെ മൊബൈല്‍ ഫോണില്‍ നിന്ന് 120ലധികം അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു.
Post Your Comments