ബഹ്റൈന്‍: ചികിത്സയ്ക്കിടെ രോഗിയെ ചുംബിച്ചെന്ന പരാതിയിൽ ദന്ത ഡോക്ടറെ കുറ്റവിമുക്തനാക്കി കോടതി. ബഹ്റൈനിലാണ് സംഭവ൦. ലൈംഗിക ചൂഷണം ആരോപിച്ചാണ് 53 വയസുകാരിയായ സ്ത്രീ ദന്ത ഡോക്ടർക്കെതിരെ പരാതി നൽകിയത്. എന്നാൽ, രോഗിയെ സമാധാനിപ്പിക്കാനായി അവരുടെ തലയിൽ ചുംബിക്കുകയായിരുന്നെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
45 വയസുകാരനായ ബഹ്റൈനി ഡോക്ടര്‍ക്കെതിരെയാണ് സ്ത്രീ പരാതി നൽകിയത്. തന്റെ തലയില്‍ മൂന്ന് വട്ടം ചുംബിച്ചെന്നായിരുന്നു പരാതി. ആദ്യം തന്റെ തലയിൽ ഡോക്ടർ ചുംബിച്ചെന്ന് പറഞ്ഞ ഇവർ, പിന്നീട് ഡോക്ടർ കവിളിൽ ചുംബിച്ചെന്ന തരത്തിൽ മൊഴി മാറ്റുകയും ചെയ്തിരുന്നു.
ചികിത്സക്ക് ശേഷം ക്ലിനിക്കില്‍ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു ബഹളമുണ്ടാക്കിയ വയോധികയെ സമാധാനിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും, കാഴ്ചയില്‍ തന്റെ അമ്മയെക്കാള്‍ അവര്‍ക്ക് പ്രായം തോന്നിയിരുന്നതായും ഡോക്ടര്‍ പറഞ്ഞു. എന്നാൽ, തന്റെ പെരുമാറ്റം മോശമായ രീതിയിലെടുത്ത ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നെന്നും ഡോക്ടർ ആരോപിച്ചു.
Post Your Comments