Latest NewsKeralaNews

ടൂറിസം, ആരോഗ്യം, സാംസ്‌കാരിക മേഖലകളിൽ സഹകരണത്തിന് സാധ്യത: തുർക്കി അംബാഡിസറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: തുർക്കി അംബാസിഡർ ഫിററ്റ് സുനൈലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം, ആരോഗ്യം, സാംസ്‌കാരിക മേഖലകളിൽ തുർക്കിയുമായി സഹകരണ സാധ്യത ചർച്ച ചെയ്തു. ഇസ്താംബൂളിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡർ പറഞ്ഞു. ടർക്കിഷ് എയർലൈൻസ് മുഖേനയാണ് സർവ്വീസ് നടത്തുക. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും ടൂറിസം രംഗത്ത് കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

Read Also: മുസ്ലിങ്ങള്‍ക്കെതിരായി മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശം ഭരണഘടനയോടുള്ള വെല്ലുവിളി: സിപിഎം

തുർക്കിയും കേരളവും തമ്മിൽ സമുദ്രമാർഗമുള്ള ദീർഘകാല ബന്ധം കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അഭേദ്യമായ ഭാഗമായിരുന്നു. കേരളീയനായ ഇന്ത്യയുടെ മുൻരാഷ്ട്രപതി കെ ആർ നാരായണൻ തുർക്കിയിലെ ഇന്ത്യൻ അംബാസിഡർ ആയിരുന്നു. ഈ നിലക്കെല്ലാം തുർക്കിയുമായി അടുത്ത ബന്ധം കേരളത്തിനുണ്ടായിരുന്നെന്നും വരും കാലങ്ങളിൽ കൂടുതൽ സഹകരണം ഊട്ടിയുറപ്പിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹത്തെ അറിയിച്ചു.

Read Also: ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ സംഭവം: അന്വേഷിക്കുമെന്ന് കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button