Latest NewsNewsInternational

അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം: 20 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ചാവേറാക്രമണം. അഫ്ഗാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് ചാവേർ ബോംബ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ലൈംഗികതയോട് താത്പര്യം കുറഞ്ഞ പുരുഷന്മാരിൽ കാൻസർ മരണനിരക്കും മറ്റ് രോ​ഗങ്ങൾ മൂലമുള്ള മരണനിരക്കും കൂടുതലായേക്കാം: പഠനം

കാബൂളിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപം പ്രാദേശിക സമയം നാല് മണിയോടെയാണ് സ്‌ഫോടനം നടന്നത്. ചൈനീസ് പ്രതിനിധി സംഘം താലിബാനുമായി ചർച്ച നടത്തുന്ന സമയത്താണ് സ്‌ഫോടനം നടന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്‌ഫോടക വസ്തുക്കളുമായി വിദേശകാര്യ മന്ത്രാലയത്തിനുള്ളിൽ കടന്നു കയറാനായിരുന്നു ഭീകരൻ ശ്രമിച്ചത്. എന്നാൽ, ഈ ശ്രമം പരാജയപ്പെട്ടതോടെ അക്രമി അധികൃതരുടെ കൺമുന്നിൽ വെച്ച് പൊട്ടിത്തെറിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കി. സ്‌ഫോടനം നടന്നതിന് പിന്നാലെ മേഖലയിലെ സുരക്ഷ വർദ്ധിപ്പിച്ചു.

Read Also: സാറും മാഡവും വേണ്ട, സ്‌കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതി: ബാലാവകാശ കമ്മീഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button