KasargodKeralaNattuvarthaLatest NewsNewsCrime

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: കമ്പനി ഉടമകളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ സ്വത്തുക്കൾ സർക്കാർ  കണ്ടുകെട്ടി. കമ്പനിയുടെ എംഡി പൂക്കോയ തങ്ങൾ, ചെയർമാൻ എംസി കമറുദ്ദിൻ എന്നിവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടുകെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

കേസിലെ പിഴത്തുക ഈടാക്കുന്നതിനാണ് സ്വത്ത് കണ്ടുകെട്ടിയത്. പൂക്കോയ തങ്ങളുടെയും കമറുദ്ദീന്റെയും പേരിൽ പയ്യന്നൂരിലും കാസർഗോഡ് ജില്ലയിലുമുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. കാസർഗോഡ് ടൗണിൽ വാങ്ങിയ ഭൂമിയും കെട്ടിടവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.

ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, ഖമർ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, പയ്യന്നൂരിലെ ഫാഷൻ ഓർണമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, തലശ്ശേരിയിലെ നുജൂം ഗോൾഡ് പ്രൈവറ്റ് ലിമറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ഡയറക്ടർമാരായ എംസി ഖമറുദ്ദീൻ, ചന്തേരിയിലെ ടികെ പൂക്കോയ തങ്ങൾ, മകൻ ഹിഷാം, സൈനുൽ ആബിദീൻ എന്നിവരുൾപ്പെടുന്ന 30 ഡയറക്ടർമാരുടെയും വ്യക്തിപരവും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതുമായ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് കത്ത് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button