കുന്നംകുളം: സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ഡെലിവറിക്ക് ഏല്പിച്ച കാറുമായി മുങ്ങിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഹരിയാന സ്വദേശി ദീവാനി ജില്ലയില്‍ ഔഹീ കൗശികിനെയാണ് (21) പൊലീസ് പിടികൂടിയത്. കുന്നംകുളം പൊലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചൂണ്ടൽ സ്വദേശി മോഹനൻ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൂണ്ടലിലെ സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 22നാണ് കാസർഗോഡ് കാർ എത്തിക്കാൻ മോഹനൻ ഏൽപിച്ചത്. കാർ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുങ്ങിയതായി അറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments