
ന്യൂഡല്‍ഹി: ഇടതുപക്ഷത്തിന്റെ ഉപദേശം കോണ്‍ഗ്രസ് ഗൗരവമായി എടുത്തപ്പോഴെല്ലാം അത് പാര്‍ട്ടിക്കും ഇന്ത്യയ്ക്കും ഗുണം ചെയ്തുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന് നല്ല നാളുകള്‍ വരാന്‍ മതേതര ശക്തികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ പ്രണബ് മുഖര്‍ജി ലെഗസി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘പ്രണബിനെ ഓര്‍മ്മിക്കുന്നു’ എന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
Read Also: ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, യുവതി അതീവ ഗുരുതരാവസ്ഥയില്‍
‘ഞങ്ങളെ ഉപദേശിക്കാനും നയിക്കാനും പ്രണബ് മുഖര്‍ജി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും ബന്ധിപ്പിക്കുന്നതില്‍ പ്രണബ് മുഖര്‍ജി വഹിച്ച പങ്ക് വലുതായിരുന്നു.രാജ്യത്തിന്റെ നല്ല നാളുകള്‍ക്കായി, മതേതര ശക്തികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഞാന്‍ പ്രണബ് മുഖര്‍ജിയില്‍ നിന്ന് പഠിച്ചത്’, യെച്ചൂരി പറഞ്ഞു.
Post Your Comments