മുംബൈ: ആത്മഹത്യ ചെയ്ത ടെലിവിഷൻ താരം തുനിഷ ശർമ്മ ‘അലി’ എന്ന വ്യക്തിയുമായി മരിക്കുന്നതിന് തൊട്ടുമുമ്പ് ഡേറ്റിംഗ് ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായി നടൻ ഷീസാൻ ഖാൻ. തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷീസാൻ കോടതിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഡിസംബർ 21 നും 23 നും ഇടയിൽ ഇവര്‍ പലവട്ടം ആപ്പിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കോടതിയില്‍ ഖാന്‍റെ അഭിഭാഷകന്റെ വെളിപ്പെടുത്തൽ.
ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് തുനിഷയുടെ മുന്‍ കാമുകനും സഹതാരവുമായ ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. തുനിഷയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പാൽഘറിലെ കോടതിയിലാണ് ഡേറ്റിംഗ് ആപ്പിലെ അലിയെന്നയാളുടെ കാര്യം ഇയാളുടെ വക്കീല്‍ പറഞ്ഞത്. തുനിഷയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ ഷീസാൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ജനുവരി 11ലേക്ക് മാറ്റി.
ഷീസാനുമായുള്ള വേർപിരിയലിനുശേഷം, തുനിഷ ടിൻഡറിൽ ചേരുകയും അലി എന്ന വ്യക്തിയുമായി ഡേറ്റിങ്ങിന് പോവുകയും ചെയ്തുവെന്നാണ് ഷീസാന്റെ കണ്ടെത്തൽ. തുനിഷയുടെ മരണത്തിൽ തന്റെ കക്ഷിയ്ക്കല്ല ബന്ധമെന്നും അലിയ്ക്കാണെന്നുമായിരുന്നു ഷീസാന്റെ അഭിഭാഷകന്റെ വാദം.
അതേസമയം, ഷീസാനെതിരെ പുതിയ ആരോപണം ഉന്നയിച്ച് തുനിഷയുടെ അമ്മ വനിതാ ശർമ്മ രംഗത്തെത്തി. ഷീസാൻ തന്റെ മകളെ മയക്കുമരുന്ന് ചെലവുകൾക്കായി ഉപയോഗിച്ചുവെന്നാണ് വനിതയുടെ ആരോപണം. തുനിഷയെ വിഷാദത്തിലേക്ക് നയിച്ചത് അമ്മ തുനിഷയെ അവഗണിക്കുകയാണെന്ന ഷീസാന്റെ കുടുംബത്തിന്റെ അവകാശവാദങ്ങളും വനിത നിഷേധിച്ചു.
Post Your Comments