CinemaLatest NewsIndiaBollywoodNewsEntertainment

തുനിഷ ശര്‍മയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം ഇത്: വെളിപ്പെടുത്തലുമായി ഷീസാന്‍ ഖാന്‍

മുംബൈ: യുവനടി തുനിഷ ശര്‍മയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റിലായ ഷീസാന്‍ ഖാന്‍. സംഭവവുമായി ബന്ധപ്പെട്ട് ഷീനാസെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തുനിഷയുമായുള്ള പ്രണയം അവസാനിപ്പിച്ചതിനുള്ള കാരണം ഇയാൾ വെളിപ്പെടുത്തിയത്.

ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ വാക്കര്‍ കൊലപാതകം തന്നെ മാനസികമായി ബാധിച്ചുവെന്നും തുടര്‍ന്നാണ് തുനിഷയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും ഷീസാന്‍ പറഞ്ഞു. മതവും പ്രായവുമായിരുന്നു ബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ പ്രധാന കാരണമെന്നും തുനിഷ നേരത്തേയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താനാണ് അവരെ രക്ഷിച്ചതെന്നും ഷീസാന്‍ വെളിപ്പെടുത്തി.

ജോലിസ്ഥലത്ത് മോഷണം നടത്തി: പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി

ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ് പ്രായക്കൂടുതലുണ്ട് ഷീസാന്. ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ്. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി ജീവനൊടുക്കിയത്. ടെലിവിഷന്‍ സീരിയല്‍ ചിത്രീകരണത്തിനിടെ ശുചിമുറിയിലേക്ക് പോയ തുനിഷ അവിടെ തൂങ്ങിമരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button