ThrissurLatest NewsKeralaNattuvarthaNews

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടി : യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്

കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്. കുന്നംകുളം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

Read Also : ‘മലകയറി അയ്യപ്പനെ കണ്ട് ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി’: മാളികപ്പുറത്തെ പ്രശംസിച്ച് എ.പി അബ്‌ദുള്ളക്കുട്ടി

ഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ 22 വരെ പീഡിപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

Read Also : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു : ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം മൂന്നാറിൽ

സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button