UAELatest NewsNewsInternationalGulf

മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം യോഗം ചേർന്നു: അവാർഡ് പ്രഖ്യാപിച്ചു

ദുബായ്: റീട്ടെയിൽ വ്യവസായത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറത്തിന്റെ യോഗം ചേർന്നു. റീട്ടെയിൽ രംഗത്തെ പുതിയ സംരംഭങ്ങൾ ചർച്ച ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന വേദിയാണ് മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം. യോഗത്തിൽ എംഇ അവാർഡുകളും പ്രഖ്യാപിച്ചു.

Read Also: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല

മികച്ച റീട്ടെയിൽ ഓർഗനൈസേഷനുകൾക്കും ബ്രാൻഡുകൾക്കുമുള്ള വാർഷിക റീട്ടെയിൽ അവാർഡാണ് പ്രഖ്യാപിച്ചത്. പ്രമുഖ ഹൈപ്പർമാർക്കറ്റ് – സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിനാണ് റീട്ടെയിൽ എംഇ അവാർഡ് ലഭിച്ചത്. ചില്ലറ വിൽപ്പനയിലെ ലുലുവിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. യുഎഇ, സൗദി, ഒമാൻ, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലർമാരിൽ നിന്ന് 135 ലധികം നോമിനേഷനുകളാണ് ലഭിച്ചിരുന്നത്.

Read Also: പ്രമേഹം നിയന്ത്രണ വിധേയമാക്കണോ? ഈ ഇലക്കറി ഡയറ്റിൽ ഉൾപ്പെടുത്തൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button