തിരുവനന്തപുരം: രേഖകൾ ഫയലിൽ ഉണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ. കടയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി പി എസ് രാജമോഹനൻ നായർ ഇടുക്കി ആലക്കോട് പഞ്ചായത്തിൽ ആയിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്.
Read Also: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസുകളുടെ എണ്ണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
ഇ ആർ സജീവ് എന്നയാളുടെ വിവരാവകാശ അപേക്ഷക്ക് കൃത്യമായ വിവരം നൽകാതിരുന്നതിനാണ് 10,000 രൂപ പിഴ ഒടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ എ ഹക്കിം ഉത്തരവിട്ടത്. പിഴ തുക ജനുവരി 30 നകം ഒടുക്കി എന്ന് ഉറപ്പു വരുത്താൻ കൊല്ലം ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments