അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ വർദ്ധനവ്. 8.26% വർദ്ധനവാണ് കയറ്റുമതിയിൽ ഉണ്ടായിട്ടുള്ളതെന്ന് ഇന്ത്യൻ ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ അറിയിച്ചു. കഴിഞ്ഞ വർഷം നിലവിൽ വന്ന ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കയറ്റുമതി ഊർജിതമാക്കിയെന്ന് അധികൃതർ അറിയിച്ചു. ജിജെഇപിസി ജെം ചെയർമാൻ വിപുൽ ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത് 45.7 ബില്യൻ ഡോളർ (3.76 ലക്ഷം കോടി രൂപ) വ്യാപാരം നടത്തുക എന്നതാണ്. ഇ-കൊമേഴ്സ് വഴിയുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി നടപടി ലളിതമാക്കുക, വജ്രങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കുക, പുതിയ സ്വർണ ധനസമ്പാദന നയം, ഹാൾമാർക്കിങ് മാനദണ്ഡം എന്നിവ നടപ്പിലാക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിൽ വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യ, വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments