PalakkadKeralaNattuvarthaLatest NewsNews

തന്നെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ രണ്ട് കൈകളും വെട്ടി ഭർത്താവിന്റെ പക വീട്ടൽ: അറസ്റ്റ്

പാലക്കാട്: തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പാലക്കാട് കുടുംബ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. സംഭവത്തിൽ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ സുബിതയെയാണ് രഞ്ജിത്ത് വെട്ടിയത്. ഇരുവരും വിവാഹമോചാനത്തിനായി കോടതിയിൽ എത്തിയതായിരുന്നു.

വിവാഹമോചനത്തിനെത്തിയ ഇവരോട് കൺസിലിംഗിന് വിധേയരാകാൻ കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബ കോടതിയിൽ തന്നെ ഇരുവരും കൗൺസിലിംഗിന് വിധേയരായി. കൗൺസിലിംഗ് കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പുറത്തിറങ്ങിയ സുബിത താൻ ഇപ്പോൾ താമസിക്കുന്ന യുവാവിനോട് സംസാരിക്കുന്നതിനിടെ, രഞ്ജിത്ത് ഇവരുടെ അടുത്തെത്തി വഴക്കിടുകയായിരുന്നു. വഴക്കിനിടെ രഞ്ജിത്ത് തന്റെ ബാഗിൽ കരുതിയിരുന്ന വടിവാളെടുത്ത് സബിതയുടെ രണ്ട് കൈയ്യിലും വെട്ടുകയായിരുന്നു.

കൈയ്യിൽ വെട്ടേറ്റ് ചോര വാർന്ന സബിതയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സബിതയുടെ കൈകളിലെ മുറിവ് ഗുരുതരമാണ്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിലുള്ള പകയാണ് രഞ്ജിത്ത് സബിതയോട് തീർത്തത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button