റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. റിയാദ്, കസിം, കിഴക്കൻ മേഖലകളിൽ സാമാന്യം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ശക്തമായ മഴ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. മഴക്കെടുതി മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
നോർത്തേൺ ബോർഡർ പ്രദേശങ്ങൾ, അൽ ജൗഫ്, തബൂക്, ഹൈൽ, അൽ ഖാസിം, റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മക്ക, മദീന മുതലായ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
Leave a Comment