Latest NewsNewsBusiness

സീലിംഗ് ഫാനുകളുടെ വില ഉയർത്താനൊരുങ്ങി നിർമ്മാണ കമ്പനികൾ

ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഫാനുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നത്

രാജ്യത്ത് സീലിംഗ് ഫാനുകളുടെ വില കുത്തനെ ഉയർത്താനൊരുങ്ങി നിർമ്മാണ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, ഹാർവെൽസ്, ഓറിയന്റ് ഇലക്ട്രിക്, ഉഷ തുടങ്ങിയ നിർമ്മാണ കമ്പനികൾ ഫാനുകളുടെ വില 8 ശതമാനം മുതൽ 20 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. രാജ്യത്ത് കോടികളുടെ വിറ്റുവരവാണ് ഫാൻ വിപണിയിൽ ഉള്ളത്. ഇരുന്നൂറിൽപരം ചെറുതും വലുതുമായ ഫാൻ നിർമ്മാണ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.

ഫാനുകൾക്ക് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സ്റ്റാർ റേറ്റിംഗ് നടപ്പാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഫാനുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നത്. സ്റ്റാർ റേറ്റിംഗ് ഉള്ള ഫാനുകൾ ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് 30 ശതമാനം മുതൽ 50 ശതമാനം വരെ ഊർജ്ജം ലാഭിക്കാൻ കഴിയുന്നതാണ്.

Also Read: നാദാപുരത്ത് ചെരുപ്പ് കടയിൽ വൻ തീപിടുത്തം : കണക്കാക്കുന്നത് 25 ലക്ഷത്തിന്‍റെ നഷ്ടം

സ്റ്റാർ റേറ്റിംഗ് ഉള്ള ഫാൻ ഉപയോഗിക്കുന്നതിനാൽ വൈദ്യുത ബില്ല് കുറയുമെങ്കിലും, പുതിയ ഫാനുകൾ വാങ്ങുമ്പോൾ ചെലവ് വർദ്ധിക്കുന്നതാണ്. സ്റ്റാർ റേറ്റിംഗ് ഉള്ള ഫാനുകൾ നിർമ്മിക്കുന്നതിനുള്ള ബ്രഷ് ലെസ് ഡയറക്ട് കറന്റ് മോട്ടോറുകളും അനുബന്ധ ഘടകങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button