സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കേസുമായി എത്തിയിരിക്കുകയാണ് യുഎസിലെ നൂറോളം സ്കൂളുകൾ. സോഷ്യൽ മീഡിയ ആപ്പുകളിൽ കുട്ടികൾ അടിമയാകുന്ന പ്രവണത വർദ്ധിച്ചതിനെ തുടർന്നാണ് സ്കൂൾ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിനാകുന്നതിനോടൊപ്പം, അവരിൽ വിഷാദ രോഗങ്ങൾ അടക്കമുള്ള മാനസിക പ്രശ്നങ്ങൾ വർദ്ധിക്കുന്നുണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ഗൂഗിളിന്റെ മാതൃക കമ്പനിയായ ആൽഫബെറ്റ്, സ്നാപ് ചാറ്റ്, ടിക്ടോക്ക് ഉടമകളായ ബൈറ്റ് ഡാൻസ് എന്നിവർക്കെതിരെയാണ് കേസ് നൽകിയിട്ടുള്ളത്.
യുഎസിൽ ഫയൽ ചെയ്യുന്ന ആദ്യത്തെയും അപൂർവവുമായ കേസാണ് ഇത്. യുഎസിലെ സിയാറ്റിൽ സിറ്റി സ്കൂൾ ഡിസ്ട്രിക്റ്റിലെ 100 സ്കൂളുകളാണ് കേസ് നല്‍കിയിരിക്കുന്നത്. ഏതാണ്ട് 50,000 കുട്ടികളാണ് ഈ സ്കൂളുകളില്‍ പഠിക്കുന്നത്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മുതിർന്നവരിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സ്കൂൾ അധികൃതർ ആരോപിച്ചു. ഇത് ആത്മഹത്യാ പ്രേരണ വർദ്ധിപ്പിക്കുകയും, മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.
Also Read: പഴയിടത്തെ ആക്ഷേപിക്കുന്നത് കപട പുരോഗമനവാദികളും വിപ്ലവ വായാടികളും : എം വി ജയരാജന്
Post Your Comments