തുടക്കത്തിലെ ആവേശം നിലനിർത്തിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 989 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,747.31- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 242 പോയിന്റ് നേട്ടത്തിൽ 18,101- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വിപണിയിൽ 1,986 ഓഹരികൾ മുന്നേറുകയും, 1,542 ഓഹരികൾ ഇടിഞ്ഞും, 155 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
എം ആൻഡ് എം, എച്ച്സിഎൽ ടെക്, ടിസിഎസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ടെക് എം, ഇൻഫോസിസ്, വിപ്രോ, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്യുഎൽ തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവയുടെ ഓഹരികൾ 2 ശതമാനം മുതൽ 3.6 ശതമാനം വരെയാണ് ഉയർന്നത്. അതേസമയം, നിഫ്റ്റിയിൽ എം ആൻഡ് എം, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കൊയ്തു.
Also Read: മലയാളികൾക്ക് വാഹനങ്ങളോട് പ്രിയമേറുന്നു, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 7 ലക്ഷത്തിലധികം വാഹനങ്ങൾ
Post Your Comments