MollywoodLatest NewsCinemaNews

മോഹന്‍ലാല്‍ നായകനാവുന്ന പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയതായി ഷാജി കൈലാസ്

ആശിര്‍വാദ് സിനിമയുടെ ബാനറില്‍ മോഹന്‍ലാല്‍ നായകനാവുന്ന പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയതായി സംവിധായകൻ ഷാജി കൈലാസ്. മമ്മൂട്ടിക്ക് പ്രത്യേക പാറ്റേണിലുള്ള വ്യത്യസ്ത സിനിമയാണ് വേണ്ടതെന്നും അദ്ദേഹത്തിന് പറ്റിയ വിഷയം ലഭിച്ചാല്‍ എടുക്കുമെന്നും സംവിധായകൻ പറയുന്നു. അതേസമയം, ഷാജി കൈലാസ്-പൃഥ്വിരാജ് ടീമിന്‍റെ ‘കാപ്പ’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു.

‘ആശിര്‍വാദ് സിനിമയുടെ ബാനറില്‍ മോഹന്‍ലാല്‍ നായകനാവുന്ന പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയായി. മമ്മൂട്ടിക്ക് ആണെങ്കില്‍ പ്രത്യേക പാറ്റേണിലുള്ള വ്യത്യസ്ത സിനിമയാണ് വേണ്ടത്. അദ്ദേഹത്തിന് പറ്റിയ വിഷയം ലഭിച്ചാല്‍ എടുക്കും’.

‘പൃഥ്വിരാജിനെ നായകനാക്കി തുടര്‍ച്ചയായി രണ്ട് സിനിമകള്‍ എടുത്ത സാഹചര്യത്തില്‍ ഇനി ഉടനെ ഇല്ല. ഒരു വര്‍ഷം എങ്കിലും കഴിഞ്ഞേ ഇനി ഞങ്ങള്‍ ഒന്നിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ’ ഷാജി കൈലാസ് പറയുന്നു.

Read Also:- കരുനാഗപ്പള്ളിയില്‍ കോടികളുടെ ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത സംഭവം, സിപിഎം നേതാവിന് പങ്കെന്ന് സൂചന

അതേസമയം, മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘എലോൺ’ റിലീസിനൊരുങ്ങുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മാണം. ആശിർവാദിൻറെ 30-ാം ചിത്രമാണ് എലോൺ. 2000ൽ എത്തിയ ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം. ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ട് തന്നെയായിരുന്നു ചിത്രത്തിലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button