യുപി: സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം നിലയിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ച് കടന്നുകളയുന്ന സീരിയൽ കില്ലറുടെ ഫോട്ടോ പുറത്തുവിട്ട് യുപി പൊലീസ്. ബറാബാന്‍കിയിലാണ് ഇയാൾ ഉള്ളതെന്ന് സൂചന. ഇതുവരെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തി. 50നും 60നും ഇടയ്ക്കുള്ള സ്ത്രീകളാണ് ഇയാളുടെ ഇര.
read also: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അപരനും: വൈറലായി വീഡിയോ
ഡിസംബര്‍ ആറിനാണ് ആദ്യ കൊലപാതകം നടന്നത്. അയോധ്യ ജില്ലയിലെ ഖുഷേതി ഗ്രാമത്തിലാണ് മധ്യവയസ്സു കഴിഞ്ഞ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 11 ദിവസങ്ങള്‍ക്കു ശേഷം സമാനമായ സാഹചര്യത്തില്‍ ബറബാന്‍കി നിവാസിയായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. അത് കഴിഞ്ഞു പന്ത്രണ്ടാമത്തെ ദിവസം വീടിനു പുറത്ത് രാത്രിയില്‍ മൂത്രമൊഴിക്കാന്‍ പോയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കൊലപ്പെടുത്തി. ഡിസംബര്‍ 29 നാണ് തതാറാ ഗ്രാമത്തിലുള്ള സ്ത്രീയെ കാണാതായത്. പിറ്റേദിവസം ഇവരുടെ നഗ്‌നമായ മൃതദേഹം വീടിനടുത്ത് കണ്ടെത്തി.
കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകള്‍ സമാനമായിരുന്നു. കൊലപാതകത്തിനു ശേഷം, ഇരകളുടെ മൃതദേഹങ്ങള്‍ നഗ്‌നമായ നിലയില്‍ ഉപേക്ഷിച്ചു പോവുകയാണ് ഇയാളുടെ രീതി. പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Post Your Comments