
ലക്നൗ: വീണ്ടും നരബലി നടന്നതായി റിപ്പോർട്ട്. ആഗ്രഹങ്ങള്‍ സഫലമാകുന്നതിനായി നാല് മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബലി നല്‍കി. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവതിയുടെ ക്രൂരത. സംഭവത്തിൽ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ധനൗദിഹ് ഗ്രാമ സ്വാദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
read also: ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? പോകോയുടെ ഈ മോഡലിനെ കുറിച്ച് അറിയൂ
ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ സ്വന്തം കുഞ്ഞിനെ ബലി നല്‍കണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
35കാരിയായ മഞ്ജു ദേവിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ ബലി നല്‍കുന്നതോടെ ജീവിതത്തില്‍ ഇവർ ആഗ്രഹിച്ചതെല്ലാം നേടാൻ കഴിയുമെന്ന് മന്ത്രവാദി യുവതിയെ വിശ്വസിപ്പിച്ചു. ഗ്രാമത്തിലെ അമ്പലത്തിലെ വിഗ്രഹത്തിന് മുന്നില്‍ കുഞ്ഞിനെ കിടത്തി തൂമ്പാ കൊണ്ട് വെട്ടിയാണ് യുവതി ക്രൂരകൃത്യം ചെയ്തത്. സംഭവം അറിഞ്ഞ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Post Your Comments