Latest NewsFootballNewsSports

ഫ്രാന്‍സ് എന്നാല്‍ സിദാനാണ്, അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തെ ഇത്തരത്തില്‍ അപമാനിക്കരുത്: കിലിയന്‍ എംബാപ്പെ

പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാനെ അപമാനിച്ച പ്രസിഡന്‍റ് ലെ ഗ്രായെറ്റിനെ രൂക്ഷമായി വിമർശിച്ച് കിലിയന്‍ എംബാപ്പെ. ഫ്രാന്‍സ് പരിശീലകനാവാനുള്ള ആഗ്രഹം പരസ്യമാക്കിയിട്ടുള്ള സിദാനെ അവഗണിച്ചാണ് ഫ്രഞ്ച് ഫുട്ബോള്‍ സിഡന്‍റ് ലെ ഗ്രായെറ്റ് ദെഷാമിന് 2026 വരെ കാലാവധി നീട്ടി നല്‍കിയത്.

ഫ്രാന്‍സ് പരിഗണിക്കാത്ത സാഹചര്യത്തില്‍ സിദാന് ബ്രസീല്‍ പരിശീലകനായി പോവുമോ എന്ന ചോദ്യത്തിന് ലെ ഗ്രായെറ്റ് നല്‍കിയ മറുപടിയാണ് വിമര്‍ശനത്തിന് കാരണമായത്. ‘അതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല, അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തേക്ക് പോകാം. ഫ്രാന്‍സിന്‍റെ പരിശീലകനാവാന്‍ അദ്ദേഹത്തിന് ആഗ്രമുണ്ടായിരുന്നു എന്ന് എനിക്കറിയാം. ദെഷാമിന്‍റെ പകരക്കാരനായി വരാന്‍ സിദാന് കുറേപ്പേരുടെ പിന്തുണയുണ്ടെന്നും എനിക്കറിയാം’.

‘എന്നാല്‍, ദെഷാമിന് പകരക്കാരനാവാന്‍ ആര്‍ക്കാണ് കഴിയുക. ആര്‍ക്കുമില്ല, സിദാന്‍ അത് ആഗ്രഹിക്കുന്നെങ്കില്‍ അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാന്‍ സിദാനെ കണ്ടിട്ടില്ല. ദെഷാമുമായി വഴി പിരിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ട് പോലുമില്ല. അതുകൊണ്ട് സിദാന് എവിടെ വേണമെങ്കിലും പോകാം. ഏതെങ്കിലും ക്ലബ്ബിലേക്കോ എവിടേക്കാണെങ്കിലും. ഇനി ഇതുപറഞ്ഞ് സിദാന്‍ എന്നെ വിളിച്ചാലും ഞാന്‍ ഫോണെടുക്കാന്‍ പോകുന്നില്ല’ ലെ ഗ്രായെറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

Read Also:- വർഷങ്ങളായി പാചകരംഗത്തുള്ളയാളെ അപമാനിക്കുന്നത് തെറ്റ്, തരക്കേടില്ലാതെ സംഘടിപ്പിച്ച മേളയുടെ ശോഭ കെടുത്തി: വിഡി സതീശന്‍ 

അതേസമയം, ഫ്രാന്‍സ് എന്നാല്‍ സിദാനാണെന്നും അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തെ ഇത്തരത്തില്‍ അപമാനിക്കരുതെന്നും എംബാപ്പെ ട്വിറ്ററില്‍ കുറിച്ചു. ഫ്രാന്‍സിലെ കായിക മന്ത്രിയായ അമേലി ഒഡേയയും കാസ്റ്റേരയും ലെ ഗ്രായെറ്റിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പരിധികള്‍ ലംഘിച്ചുവെന്ന് മന്ത്രി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button