പാരീസ്: അർജന്റീനിയൻ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷത്തില്‍ പ്രതികരണവുമായി ഫ്രഞ്ച്-പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. താന്‍ അതൊന്നും കാര്യമാക്കുന്നേയില്ലെന്നും അത്തരം നിസ്സാര സംഗതികളില്‍ താന്‍ തന്റെ ഊര്‍ജ്ജം പാഴാക്കാറുമില്ലെന്നും ഫ്രഞ്ച് ലീഗിൽ സ്‌ട്രോസ് ബര്‍ഗിനെതിരായ മത്സരശേഷം എംബപ്പെ പറഞ്ഞു.
‘ആ ആഘോഷങ്ങളൊന്നും എനിക്ക് പ്രശ്‌നമല്ല. അത്തരം നിസ്സാര സംഗതികളില്‍ ഞാന്‍ എന്റെ ഊര്‍ജ്ജം പാഴാക്കാറുമില്ല. എനിക്കു തന്നെയും ക്ലബ്ബിനും വേണ്ടി പരമാവധി പ്രയത്‌നിക്കുന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. മെസിയുടെ തിരിച്ചുവരവിനും ഗോള്‍ സ്‌കോറിങ്ങിനും കളികള്‍ ജയിക്കുന്നതിനുമായി കാത്തിരിക്കുകയാണ് ഞങ്ങള്‍’.
‘മത്സരത്തിന് ശേഷം ഞാന്‍ മെസ്സിയുമായി സംസാരിച്ചു. അദ്ദേഹത്തെ ഞാന്‍ അഭിനന്ദിച്ചു. അദ്ദേഹത്തിന് ഇത് ജീവിത ലക്ഷ്യമായിരുന്നു. എനിക്കും അങ്ങനെയായിരുന്നു. പക്ഷേ ഞാന്‍ പരാജയപ്പെട്ടു. പക്ഷെ, എല്ലാകാലത്തും നല്ല സ്‌പോട്‌സ്മാനായി തന്നെ തുടരണം’.
Read Also:- പാൻക്രിയാറ്റിക് ക്യാൻസർ: ഏഴ് ലക്ഷണങ്ങൾ അവഗണിക്കരുത്
‘ലോകകപ്പ് തോല്‍വി പൂര്‍ണമായും ഉള്‍ക്കൊള്ളാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ, ദേശീയ ടീമിന്റെ തോല്‍വിക്ക് ക്ലബ്ബ് വില നല്‍കേണ്ട ആവശ്യമില്ല. സങ്കീര്‍മായ ഒരു സമയമായിരുന്നു അത്. ഫ്രാന്‍സിന്റെ തോല്‍വിക്ക് കാരണം പിഎസ്ജി അല്ല. കഴിയാവുന്നത്ര ഊര്‍ജ്ജം വീണ്ടെടുത്താണ് ഞാന്‍ തിരിച്ചുവരാന്‍ ശ്രമിച്ചത്’ എംബപ്പെ പറഞ്ഞു.
Post Your Comments