പാരീസ്: ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെ പിഎസ്ജിയിൽ തുടരും. എംബാപ്പെ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വമ്പന്‍ വാഗ്ദാനങ്ങളാണ് പിഎസ്ജി ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനിടെയാണ് റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്, എംബാപ്പെ പിഎസ്ജിയിൽ തുടരുമെന്ന് അറിയിച്ചത്.
റയലുമായും പിഎസ്ജിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായെന്നും ഏത് ക്ലബിലേക്കാണ് പോകേണ്ടതെന്ന് ഇനി എംബാപ്പെയാണ് തീരുമാനിക്കേണ്ടതെന്നും താരത്തിന്റെ അമ്മയും ഏജന്റുമായ ഫായസ ലമാറി വ്യക്തമാക്കി. പിഎസ്ജിയും റയലും മുന്നോട്ടുവെച്ച കരാറുകള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും പിഎസ്ജിയില്‍ തുടരണോ റയലിലേക്ക് പോകണോ എന്ന കാര്യത്തില്‍ എംബാപ്പെ തീരുമാനമെടുക്കട്ടെയെന്നും ലമാറി പ്രസ്താവനയില്‍ വ്യക്തമാക്കി.
Read Also:- കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
എംബാപ്പെയ്ക്ക് പ്രതിമാസ പ്രതിഫലമായി 39 കോടി രൂപയാണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് നേരത്തെ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ പ്രതിഫലത്തിന്റെ ഇരട്ടിയാണിത്. പ്രതിഫലം 39 കോടിയാകുന്നതോടെ എംബാപ്പെ മെസിയെയും റൊണാള്‍ഡോയെയും മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കളിക്കാരനാകും.
Post Your Comments