Latest NewsIndiaNews

കെഎസ്ആർടിസിയിൽ പരസ്യം; കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കെഎസ്ആർടിസിയിൽ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്ആർടിസി സമർപ്പിയ്ക്കുന്ന സ്കീം വിലയിരുത്തിയതിനെ തുടർന്നാകും തിരുമാനം. മുപ്പത്ത് വർഷത്തോളമായി ബസുകളിൽ ഇത്തരം പരസ്യങ്ങൾ പതിച്ച് വരികയാണെന്ന് കെഎസ്ആർടിസി കൊടതിയെ അറിയിച്ചിരുന്നു. ഒമ്പതിനായിരം കോടി രൂപയുടെ കടമുള്ള കെഎസ്ആർടിസിക്ക് ഈ പരസ്യവരുമാനം വലിയ ആശ്വാസമാണെന്നാണ് സർക്കാർ വാദം.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ വി ഗിരി, സ്റ്റാൻഡിങ് കൗൺസൽ ദീപക് പ്രകാശ് എന്നിവരാണ് കെഎസ്ആർടിസിയെ പ്രതിനിധീകരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button