കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത് സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയിലാണെന്ന് പോലീസ് കണ്ടെത്തി. ആലപ്പുഴ നഗരസഭ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ. ഷാനവാസിന്റെ പേരിലുള്ള വാഹനത്തില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
Read Also: ബത്തേരിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു; ആനയെ മുത്തങ്ങയിലേക്കെത്തിക്കും
എന്നാല്‍, ലോറി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് എന്നാണ് സിപിഎം നേതാവിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇതില്‍ ഒരു ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഷാനവാസിന് പുകയില കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണ് എന്നാണ് ഷാനവാസിന്റെ വിശദീകരണം. കരാര്‍ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ രേഖകള്‍ കൃതൃമമായി ഉണ്ടാക്കിയതാണെന്ന സംശയം നിലനില്‍ക്കുന്നതായി പോലീസ് വ്യക്തമാക്കി.
Post Your Comments