
ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാർക്ക് നേരെ മദ്യപ സംഘത്തിന്റെ അതിക്രമം.
ഡെല്‍ഹി-പാറ്റ്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്. മദ്യപിച്ച മൂന്നംഗ യാത്രാസംഘം വിമാനത്തിൽവെച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. രണ്ട് പേരെ സിഐഎസ്എഫിന് കൈമാറി. ഒരാൾ പാറ്റ്ന വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവം സ്ഥിരീകരിച്ച ഇൻഡിഗോ വിമാനക്കമ്പനി, പരാതി പൊലീസിന് കൈമാറിയതായും വിശദീകരിച്ചു.
Post Your Comments