ലോകത്താകമാനമുള്ള 20 കോടിയിലധികം ട്വിറ്റർ ഉപയോക്താക്കളുടെ ഇ-മെയിൽ അടക്കമുള്ള വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. പ്രമുഖ സെക്യൂരിറ്റി വിദഗ്ധനായ അലൻ ഗാൽ ആണ് ഇ-മെയിൽ വിവരങ്ങൾ ചോർന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്. കൂടാതെ, ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ ഇ- മെയിൽ വിലാസങ്ങൾ അലൻ ഗാൽ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്റർ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഇ-മെയിൽ ഐഡിയാണ് ഹാക്ക് ചെയ്തിട്ടുള്ളത്.
വിവരങ്ങൾ ഹാക്ക് ചെയ്തതിനു പിന്നിലുള്ള കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. ക്രിപ്റ്റോ യൂസർമാരെ ഫോക്കസ് ചെയ്യുക, ഹൈ പ്രൊഫൈൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുക, രാഷ്ട്രീയ- സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാകാം ഹാക്കിംഗിന് പിന്നിലെന്നാണ് സൂചന. അതേസമയം, ഇ-മെയിൽ വിവരങ്ങൾ ചോർന്നതിനെ കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
Also Read: ചൊവ്വാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അലൻ ഗാൽ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ ഇന്ത്യൻ പ്രമുഖരുടെ ഇ-മെയിൽ വിലാസങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്പോർട്സ് താരങ്ങളായ വിരാട് കോലി, വീരേന്ദർ സെവാഗ്, ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, അക്ഷയ് കുമാർ, ഹൃത്വിക് റോഷൻ, അനുഷ്ക ശർമ്മ തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് ഉള്ളത്.
Post Your Comments