ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന് എന്നിവരെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Also : സ്കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, വിദ്യാര്‍ത്ഥികളും അധ്യാപികയും ചികിത്സയില്‍
മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയില്‍ കടന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
Read Also : ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം, രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു
സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments