മലപ്പുറം: കലോത്സവങ്ങളിൽ ഇനി മുതൽ ഭക്ഷണം പാചകം ചെയ്യാൻ താനില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി ഷിംന അസീസ്. പഴയിടം ഇനി മുതല്‍ കലോത്സവവേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തേണ്ട ആവശ്യമില്ലെന്ന് ഷിംന ഫേസ്‌ബുക്കിൽ കുറിച്ചു. കലോൽസവവേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വരണമെന്നും, എന്നും പഴയ കാര്യങ്ങളില്‍ തന്നെ ഒതുങ്ങുന്നതിനു പകരം പുതിയയിടങ്ങള്‍ തേടാന്‍ കൂടി ഇനിയുള്ള വേദികള്‍ ഉപയോഗിക്കാമെന്നും ഷിംന പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പഴയിടത്തിന് നേരെ നടക്കുന്ന അജണ്ടകളെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും ഷിംന പറയുന്നു.
കലോൽസവവേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വന്നാൽ നോണ്‍ വെജ് വേണ്ടവര്‍ക്ക് അത് കഴിക്കാം, വേണ്ടാത്തവര്‍ക്ക് ഒഴിവാക്കാമെന്ന് ഷിംന ഷൂണ്ടിക്കാട്ടുന്നു. ഓരോ ഇടത്തിന്റെയും തനത് രുചികള്‍ ആസ്വദിക്കാനും, അത് പ്രദര്‍ശിപ്പിക്കാനുമൊക്കെ ഈ വേദികള്‍ ഉപയോഗിക്കാമെന്നും ഡോ. വിശദീകരിക്കുന്നു.
‘തിന്നാനല്ല വരുന്നത് എന്നൊക്കെ ചുമ്മാ പറയാം. ആടിപ്പാടി നടക്കുന്ന മക്കള്‍ക്ക് വേഗം കഴിക്കാനും വയറ് നിറയ്ക്കാനും സദ്യ എന്ന ഒരു ഓപ്ഷന്‍ മാത്രം ഉള്ളത് കൊണ്ടാണ് പലരും അതിലേക്ക് ഒതുങ്ങുന്നത്. പകരം കലോത്സവം പോലെ ഒരു വേദിയിൽ അവർക്ക് വൈവിധ്യങ്ങൾ നൽകാനായാൽ അതൊരു ഇരട്ടിമധുരമാവും. എത്രയെത്ര സംസ്കാരങ്ങളും അതിന്റെ രുചികളുമാണ് ഈ കലാമാമാങ്കത്തിനിടെ നമുക്ക് പ്രദര്‍ശിപ്പിക്കാനും ആഘോഷിക്കാനുമാകുക. ഭക്ഷണവും ഈ മേളകള്‍ക്ക് നിറം പകരട്ടെ. എന്നും പഴയ കാര്യങ്ങളില്‍ തന്നെ ഒതുങ്ങുന്നതിനു പകരം പുതിയയിടങ്ങള്‍ തേടാന്‍ കൂടി ഇനിയുള്ള വേദികള്‍ ഉപയോഗിക്കാം’, ഷിംന അസീസ് ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments