തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ കഴിവതും ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ ശ്രമിക്കണമെന്നും പാഴ്സല്‍ വാങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
‘ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വേഗത്തിലാക്കണം. എങ്കില്‍ തന്നെ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും. വിഷയത്തില്‍ കൂടുതല്‍ ബോധവത്കരണം ആവശ്യമായുണ്ട്. മാംസാഹാരങ്ങള്‍ പെട്ടെന്ന് കേടുവരാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ പാഴ്സല്‍ വാങ്ങുന്നത് ഒഴിവാക്കണം’, മന്ത്രി ആവശ്യപ്പെട്ടു.
ഭക്ഷ്യവിഷബാധ മരണങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും പരിശോധനകള്‍ ശക്തമാക്കിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച കൊച്ചിയിലെ 36 ഹോട്ടലുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 165 ഭക്ഷണ സ്ഥാപനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അഞ്ച് ദിവസത്തിനിടെ അടച്ചുപൂട്ടിയത്.
Post Your Comments