Latest NewsNewsBusiness

‘ലുലു ഓൺ സെയിൽ’ ഇന്ന് സമാപിക്കും, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ അവസരം

500- ലധികം ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് സെയിലിന് എത്തിയിരിക്കുന്നത്

വിലക്കുറവിന്റെ മഹോത്സവമായ ‘ലുലു ഓൺ സെയിൽ’ ഇന്ന് സമാപിക്കും. തിരുവനന്തപുരം, കൊച്ചി ലുലു മാളുകളിലും തൃപ്രയാർ വൈ മാളിലുമാണ് ലുലു ഓൺ സെയിൽ നടക്കുന്നത്. ഗുണനിലവാരമേറിയ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് ലുലു ഓൺ സെയിലിന്റെ പ്രധാന പ്രത്യേകത. ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ 50 ശതമാനം വിലക്കുറവിൽ വാങ്ങാൻ കഴിയും.

ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് എന്നിവിടങ്ങളിലാണ് ഓഫർ സെയിൽ നടക്കുന്നത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും സ്റ്റോറുകൾ രാവിലെ 8 മണി മുതൽ പുലർച്ചെ 2 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്. ഇതോടെ, ഉപഭോക്താക്കളുടെ വലിയ തിരക്കാണ് ലുലു മാളിൽ അനുഭവപ്പെടുന്നത്. 500- ലധികം ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് സെയിലിന് എത്തിയിരിക്കുന്നത്.

Also Read: തലസ്ഥാനത്ത് നാല് പേര്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും

shortlink

Related Articles

Post Your Comments

Related Articles


Back to top button