ഇത്തവണത്തെ ഓട്ടോ എക്സ്പോ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ മോഡൽ വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഗ്രീൻസ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഓട്ടോ എക്സ്പോയിൽ ഇലക്ട്രിക് ടൂ വീലറുകളും, ത്രീ വീലറുകളും ഉൾപ്പെടെ അഞ്ച് പുതിയ ഉൽപ്പന്നങ്ങളാണ് കമ്പനി പ്രദർശിപ്പിക്കുക. അതേസമയം, പുതിയ ഇലക്ട്രിക് വാഹനങ്ങൾ അത്യാധുനിക ഡിസൈനിൽ എത്തുമെന്നാണ് സൂചന.
കമ്പനിയുടെ ഓരോ ഉൽപ്പന്നങ്ങളും ‘മേക്ക് ഇൻ ഇന്ത്യ’ ആശയം അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. പുതിയ സാങ്കേതികവിദ്യയും, കൃത്യമായ എൻജിനീയറിംഗ് പിന്തുണയോടു കൂടിയുമാണ് വാഹനങ്ങളുടെ പ്രവർത്തനം. ഇത്തവണ നടക്കുന്ന ഓട്ടോ എക്സ്പോ കമ്പനിയുടെ ചരിത്രത്തിലെ നാഴികക്കല്ലായാണ് കണക്കാക്കുന്നത്. കോവിഡ് കാരണം ഓട്ടോ എക്സ്പോ ദീർഘനാളായി നടന്നിരുന്നില്ല. ഇത്തവണ വമ്പൻ മാറ്റങ്ങളുമായാണ് ഓട്ടോ എക്സ്പോ എത്തുന്നത്.
Also Read: കേരളത്തെ കൊള്ളയടിക്കുന്ന പിണറായി സര്‍ക്കാര്‍: തെളിവുകളുമായി ബിജെപി
Post Your Comments