വടശേരിക്കര: വടശേരിക്കരയിൽ ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേല്പിച്ച ശേഷം ഒളിവിൽ പോയ പ്രതി 18 വർഷങ്ങൾക്കുശേഷം പെരുനാട് പൊലീസിന്റെ പിടിയിൽ. സംഭവത്തിനു ശേഷം മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്ന മാമ്പാറപീടികയിൽ പ്രദീപ് കുമാറിനെയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം പാങ്ങുചേണ്ടി കോൽക്കളത്തെ വാടകവീട്ടിൽ നിന്നു തന്ത്രപരമായിട്ടാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
2005 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. വായ്പൂര് സ്വദേശി പ്രദീപ് കുമാറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കേസിൽ പ്രതികളായ ഇയാളും സഹോദരൻമാരായ സന്തോഷ്, അനിൽ എന്നിവരും സംഭവത്തിനു ശേഷം ഒളിവിൽ പോകുകയായിരുന്നു.
Read Also : പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാര പാക്കേജ് നൽകിയില്ല, മസ്കിനെതിരെ നിയമനടപടി സ്വീകരിക്കാൻ സാധ്യത
തുടർന്ന്, നടത്തിയ അന്വേഷണത്തിൽ പൊലീസിന് ഇവരെ പിടികൂടാനായിരുന്നില്ല. മലപ്പുറത്ത് ടാപ്പിംഗ് ജോലിയുമായി കഴിഞ്ഞു കൂടിയ പ്രദീപ് രണ്ടാമത് ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവിടെ കോൽക്കളം എന്ന സ്ഥലത്ത് വർഷങ്ങളായി താമസിച്ചു വരികയായിരുന്നു. രണ്ടാം ഭാര്യയിൽ രണ്ട് കുട്ടികളുമുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആദ്യഭാര്യയിൽ നിന്നാണ് പൊലീസിന് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന്, പൊലീസ് ഇൻസ്പെക്ടർ രാജിവ് കുമാറിന്റെ നിർദ്ദേശപ്രകാരം സിപിഒമാരായ അജിത്ത്, വിനീഷ് എന്നിവർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments