PathanamthittaNattuvarthaLatest NewsKeralaNews

ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ ക​ല്ലെ​റി​ഞ്ഞ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച ശേ​ഷം മുങ്ങി:പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ

മ​ല​പ്പു​റ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മാ​മ്പാ​റ​പീ​ടി​ക​യി​ൽ പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് പൊലീസ് പിടികൂടിയത്

വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര​യി​ൽ ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ ക​ല്ലെ​റി​ഞ്ഞു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച ശേ​ഷം ഒളിവിൽ പോയ പ്ര​തി 18 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പെ​രു​നാ​ട് പൊ​ലീ​സിന്റെ പി​ടിയിൽ. സം​ഭ​വ​ത്തി​നു ശേ​ഷം മ​ല​പ്പു​റ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മാ​മ്പാ​റ​പീ​ടി​ക​യി​ൽ പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് പൊലീസ് പിടികൂടിയത്. മ​ല​പ്പു​റം പാ​ങ്ങു​ചേ​ണ്ടി കോ​ൽ​ക്ക​ള​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നു ത​ന്ത്ര​പ​ര​മാ​യിട്ടാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

2005 ജ​നു​വ​രി ഒ​ന്നി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വാ​യ്പൂ​ര് സ്വ​ദേ​ശി പ്ര​ദീ​പ്‌ കു​മാ​റി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കേ​സി​ൽ പ്ര​തി​ക​ളാ​യ ഇ​യാ​ളും സ​ഹോ​ദ​ര​ൻ​മാ​രാ​യ സ​ന്തോ​ഷ്‌, അ​നി​ൽ എ​ന്നി​വ​രും സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

Read Also : പിരിച്ചുവിട്ട ജീവനക്കാർക്ക് നഷ്ടപരിഹാര പാക്കേജ് നൽകിയില്ല, മസ്കിനെതിരെ നിയമനടപടി സ്വീകരിക്കാൻ സാധ്യത

തു​ട​ർ​ന്ന്, ന​ടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സി​ന് ഇവരെ പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല. മ​ല​പ്പു​റ​ത്ത് ടാ​പ്പിം​ഗ് ജോ​ലി​യു​മാ​യി ക​ഴി​ഞ്ഞു ​കൂ​ടി​യ പ്ര​ദീ​പ്‌ ര​ണ്ടാ​മ​ത് ഒ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച് അ​വി​ടെ കോ​ൽ​ക്ക​ളം എ​ന്ന സ്ഥ​ല​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു​ വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടാം ഭാ​ര്യ​യി​ൽ ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട് എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ടെത്തി.

ആ​ദ്യ​ഭാ​ര്യ​യി​ൽ നി​ന്നാ​ണ് പൊ​ലീ​സി​ന് ഇയാളെ കുറിച്ച് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്, പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജി​വ് കു​മാ​റി​ന്‍റെ നി​ർദ്ദേ​ശ​പ്ര​കാ​രം സി​പി​ഒ​മാ​രാ​യ അ​ജി​ത്ത്, വി​നീ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button