മലപ്പുറം: തിരൂരങ്ങാടിയിൽ മന്ത്രവാദത്തിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മൂന്നിയൂർ പാറാക്കാവ് ശാന്തിനഗർ ചെകുത്താൻ മൂലയിലെ പുന്നശ്ശേരി സുബ്രഹ്മണ്യൻ എന്ന ബാബു (32) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് പരാതിക്കാരിയായ 27കാരി ആലിൻചുവട് ചെകുത്താൻ മൂലയിലെ ബാബുവിന്റെ വീട്ടിലേക്ക് ‘കൈവിഷം’ ഇറക്കുന്നതിനായി വീട്ടുകാരുമൊത്ത് വന്നതായിരുന്നു. ചികിത്സിക്കാനെന്ന് പറഞ്ഞ് പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് യുവതിയെ മാത്രം വിളിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സുബ്രഹ്മണ്യൻ എന്ന ബാബു മൂന്നിയൂർ ചെകുത്താൻ മൂല എന്ന സ്ഥലത്തുള്ള തന്റെ വീട്ടിൽ വെച്ച് മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ചികിത്സ നടത്തി വരുന്ന ആളാണ്.
ബാബു പണിക്കരെന്നും സിദ്ധൻ ബാബു എന്നും ഇയാൾ അറിയപ്പെടുന്നുണ്ട്. ജ്യോതിഷ വിധിപ്രകാരമല്ല ഇയാൾ ചികിത്സ നടത്തുന്നത്. പാരമ്പര്യ ചികിത്സ രീതിയുമല്ല. തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ഇയാളുടെ ഒരു ബന്ധു പറഞ്ഞുപഠിപ്പിച്ച പ്രകാരമാണ് മന്ത്രവാദം പോലെയുള്ള ഈ ചികിത്സ ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.
Post Your Comments