KasargodLatest NewsKeralaNattuvarthaNews

വിനോദയാത്രയ്ക്കായെത്തിയ ബാര്‍ക് ‘ശാസ്ത്രജ്ഞര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

ഡ്രൈവറുള്‍പ്പെടെ 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്

കാഞ്ഞങ്ങാട്: മൈസൂരു ഭാഭ ആറ്റോമിക റിസര്‍ച്ച് സെന്‍ററിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ബസ് പനത്തടിക്കു സമീപം വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് അപകടം. വിനോദയാത്രയ്ക്കായി റാണിപുരത്തെത്തിയതായിരുന്നു ഇവർ. ഡ്രൈവറുള്‍പ്പെടെ 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

Read Also : സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ കേസെടുത്തു

എല്ലാവരെയും ബസിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്ത് പൂടംകല്ല് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button