നായയെ അഴിച്ചുവിട്ടും വടിവാള്‍ വീശിയും പരാക്രമം നടത്തിയ പ്രതി ഒടുവിൽ പിടിയിൽ

മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്

കൊല്ലം: കൊല്ലത്ത് മൂന്ന് ദിവസമായി വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് പരാക്രമം സൃഷ്ടിച്ച പ്രതി ഒടുവിൽ പിടിയിൽ. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്.

Read Also : ‘ഓരോ സ്ത്രീയും തന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും ബോധവതികളായിരിക്കണം’: വിദ്യാ ബാലൻ

മണിക്കൂറുകളായി വടിവാള്‍ വീശി സജീവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇന്ന് നാല് മണിക്കൂറിലേറെ പൊലീസ് ശ്രമിച്ചിട്ടും സജീവനെ വീടിന് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, നാട്ടുകാരുടെയും പൊലീസുകാരുടെയും കൃത്യമായ ഇടപെടലിലൂടെ ബലം പ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു.

ഇയാളെ പലതവണ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയതോടെ പിന്തിരിയേണ്ടി വരികയായിരുന്നു. നായയെ അടക്കം ഇയാള്‍ അഴിച്ചുവിട്ടിരുന്നു. ജനല്‍ചില്ലുകള്‍ അടക്കം അടിച്ചു തകര്‍ത്ത് പുറത്തേക്ക് എറിയുകയും പ്രതി ചെയ്തിരുന്നു.

Share
Leave a Comment