MollywoodLatest NewsCinemaNewsEntertainment

നയൻതാരയെ പോലെ ആവണം, തലൈവി എന്നൊക്കെ പറയണം: ഗായത്രി സുരേഷ്

മലയാളികളുടെ പ്രിയ നടിയാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ അഭിമുഖങ്ങൾ ഏറെ വൈറലാകാറുണ്ട്. ഗായത്രി പറയുന്ന കാര്യങ്ങൾ ട്രോളർമാരും ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, ഗായത്രി മറ്റൊരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. നയൻതാരയെ പോലൊരു നടി ആവണമെന്ന ആഗ്രഹമാണ് നടി ഗായത്രി സുരേഷ് പങ്കുവച്ചിരിക്കുന്നത്. ഉടനെ ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയുണ്ടെന്നും കല്യാണരാമൻ സിനിമയുടെ ഒരു ഫീമെയിൽ വേർഷൻ എടുക്കാൻ ആണ് ആഗ്രഹമെന്നുമാണ് ഗായത്രി പറഞ്ഞിരിക്കുന്നത്.

‘നയൻതാരയെ പോലൊരു നടി ആവണം എന്നതാണ് എന്റെ ആഗ്രഹം. തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആവണം. അതുപോലെ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് ചെറുപ്പം മുതലേ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് എന്തായാലും നടക്കും.

ഞാൻ സിനിമ ചെയ്യുമ്പോൾ എന്റെ ആഗ്രഹം കല്യാണരാമൻ പോലെ ഒരു ഫീമെയിൽ വേർഷൻ എടുക്കണം എന്നാണ്. ഫീമെയിൽ ഓറിയന്റഡ് സിനിമകൾ പലപ്പോഴും സ്ത്രീകൾ ബുദ്ധിമുട്ടുന്നത് ആയിട്ടാണ്,’ ‘എന്നാൽ അതുപോലെ സീരിയസ് റോളുകൾ അല്ലാതെ കല്യാണരാമൻ, പാണ്ടിപ്പട പോലെയുള്ള സിനിമകളുടെ ഫീമെയിൽ വേർഷൻ എനിക്ക് എടുക്കണം. ഞാൻ പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യുകയുള്ളു,’ ഗായത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button