റിയാദ്: മക്കയിൽ ശക്തമായ മഴ. ഹറമിലെ നിർമാണ ജോലികൾ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് നടപടി. മഴ തീരുന്നതു വരെ പണി നിർത്തിവെക്കാനാണ് തീരുമാനം. ഇരുഹറം കാര്യാലയം സുരക്ഷാകാര്യ അണ്ടർ സെക്രട്ടറി ഫാഇസ് അൽഹാരിസിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വെന്റിലേറ്ററിൽ: ഫെബ്രുവരിയോടെ താഴെ വീഴുമെന്ന് സഞ്ജയ് റാവത്ത്
ഒരാഴ്ചയിലധികമായി മേഖലയിലെ സൗദിയിൽ മക്കയടക്കമുള്ള പ്രദേശങ്ങളിൽ മഴ തുടരുകയാണ്. മുൻകരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മഴ ശക്തമായതോടെ അന്തരീക്ഷോഷ്മാവ് കാര്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹറമിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തത്. ഹറമിലെത്തിയ തീർഥാടകരും സന്ദർശകരും മഴക്കിടയിൽ പ്രാർഥന നിർവഹിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Post Your Comments