WayanadLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ പെ​ട്ടി​ക്കട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​റി​ഞ്ഞ് വിദ്യാർത്ഥികളടക്കം എട്ടു പേർക്ക് പരിക്ക്

മാ​ന​ന്ത​വാ​ടി - മൈ​സൂ​രു റോ​ഡി​ൽ കോ​ഓ​പ​റേ​റ്റിവ് കോ​ള​ജി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം

മാ​ന​ന്ത​വാ​ടി: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ പെ​ട്ടി​ക്കട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​റി​ഞ്ഞ് വി​ദ്യാ​ർത്ഥി​ക​ള​ട​ക്കം എ​ട്ട് പേ​ര്‍ക്ക് പ​രി​ക്ക്. കോഓ​പ​റേ​റ്റിവ് കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ത്ഥിക​ളും ബാ​വ​ലി സ്വ​ദേ​ശി​ക​ളു​മാ​യ ര​ഞ്ജി​ഷ ര​മേ​ശ​ൻ, സി.​എ​ൻ. നു​സ്ര​ത്ത്, ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​നി പി. ​പ്ര​കൃ​തി ക​മ്മ​ന സ്വ​ദേ​ശി​നി സോ​ന ഷാ​ജു, ത​രു​വ​ണ സ്വ​ദേ​ശി​നി ജി.​പി അ​നി​ത, ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​നി കെ.​ടി. റി​ധി​ഷ എ​ന്നി​വ​ർ​ക്കും പെ​ട്ടി​ക​ട​യു​ടെ ഉ​ട​മ​യാ​യ നൗ​ഫ​ലി​ന്‍റെ ഭാ​ര്യ ആ​റാ​ട്ടു​ത​റ ക​ച്ചി​പു​റ​ത്ത് ജു​ബൈ​രി​യ​ത്ത് (35 ), ഓ​ട്ടോ ഡ്രൈ​വ​ർ വ​ര​ടി മൂ​ല ഇ​രു​മു​ളം​കാ​ട്ടി​ൽ വി. ​എ. ബി​ജു (47) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്ന് മഞ്ജു വാര്യർ

മാ​ന​ന്ത​വാ​ടി – മൈ​സൂ​രു റോ​ഡി​ൽ കോ​ഓ​പ​റേ​റ്റിവ് കോ​ള​ജി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. എ​ല്ലാ​വ​രും മാ​ന​ന്ത​വാ​ടി​യി​ലെ വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും പ​രിക്ക് ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ദ​മ്പ​തി​ക​ളാ​യ നൗ​ഫ​ലി​നും ജു​ബൈ​രി​യ​ത്തി​നും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തി​നാ​യി ന​ൽ​കി​യതാണ് പെ​ട്ടിക്കട​. ഇതും അ​പ​ക​ട​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button