ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് 70 വർഷം കഠിന തടവും പിഴയും

വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന അപ്പുകുട്ടനെയാണ് കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിന തടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന അപ്പുകുട്ടനെയാണ് കോടതി ശിക്ഷിച്ചത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ പി സുനിൽ ആണ് 70 വർഷം കഠിന തടവിന് ശിക്ഷിച്ചത്.

കൂടാതെ, പ്രതി 1,70,000 രൂപ പിഴയും ഒടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഒരേ വീട്ടിലെ മൂന്ന് പെൺകുട്ടികളെ പ്രതി ഒരു വർഷത്തില്‍ അധികമായി തുടർച്ചയായി ലൈംഗിക പീഡനം നടത്തിയ കേസിലാണ് വിധി.

Read Also : സ്വകാര്യമേഖലയിൽ സ്വദേശിവത്ക്കരണം നാലു ശതമാനമാക്കും: നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

2018 -ൽ ആണ് കേസിന് ആസ്പദമായ സംഭവം. 5, 7, 8 വയസ്സുള്ള പെൺകുട്ടികളാണ് ഇയാള്‍ നിരന്തരം പീഡിപ്പിച്ചത്. എല്ലാ ദിവസവും കുട്ടികളോടൊത്ത് കളിക്കാൻ എന്ന വ്യാജേന വരുന്ന ഇയാള്‍ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

പീഡന വിവരം പുറത്ത് പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി കുട്ടികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒടുവില്‍ കുട്ടികൾ അമ്മയോട് വിവരം പറഞ്ഞതയോടെയാണ് സംഭവം പുറത്ത് അറിയുന്നത്. വിചാരണയില്‍ കേസിൽ 32 സക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രോസിക്യൂസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button