PalakkadLatest NewsKeralaNattuvarthaNews

എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ

ഒഡിഷ ഗജപതി സ്വദേശി അഖില നായക് (22) ആണ് പിടിയിലായത്

പാലക്കാട്‌: എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡിഷ ഗജപതി സ്വദേശി അഖില നായക് (22) ആണ് പിടിയിലായത്.

ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സൈസ് സർക്കിളും ചേർന്ന് പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്.

Read Also : പ്രണയവും ജിഹാദും രണ്ടാണ്, സ്വമേധയാ മതം മാറുകയാണെങ്കിൽ അതിനെ എതിർക്കാൻ നിങ്ങൾക്കെന്താണ് അവകാശം: ഒവൈസി

തുടർന്ന്, നടത്തിയ പരിശോധനയിൽ ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നും നാലുകിലോ കഞ്ചാവും കണ്ടെത്തി. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ആറ് ലക്ഷം വിലവരുമെന്ന് അധികൃതർ അറിയിച്ചു.

ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എ.എസ്.ഐ കെ. സജു, ഹെഡ്കോൺസ്റ്റബിൾ എൻ. അശോക്, എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. നിഷാന്ത്, അസി. എക്സൈസ് ഇൻസ്‌പെക്ടർ സയ്യിദ് മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി. യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button