Latest NewsUAENewsInternationalGulf

കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

അബുദാബി: കൊറിയർ ഡെലിവറിയുമായി ബന്ധപ്പെട്ട് നടത്തുന്ന പുതിയ തട്ടിപ്പ് സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കൊറിയർ വഴി വന്നിട്ടുള്ള പാർസൽ കൈപ്പറ്റുന്നതിനായുള്ള ഡെലിവറി ഫീ നൽകാൻ ആവശ്യപ്പെട്ടുള്ള, പണമിടപാടിനുള്ള ലിങ്കുകൾ അടങ്ങിയ, സന്ദേശങ്ങൾ അയച്ച് കൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്.

Read Also: നിങ്ങളുടെ ഭാവി ശോഭനമാക്കുന്നതിന് 2023ൽ തെരഞ്ഞെടുക്കേണ്ട 5 കരിയർ സ്കില്ലുകളെക്കുറിച്ച് മനസിലാക്കാം

ജനങ്ങൾ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പ്രമുഖ കൊറിയർ കമ്പനികളിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വരുന്ന ഇത്തരം സന്ദേശങ്ങളിൽ അടങ്ങിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കൊറിയർ ഡെലിവറിയുടെ സത്യാവസ്ഥ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അല്ലങ്കിൽ ആപ്പ് എന്നിവ ഉപയോഗിച്ച് സ്ഥിരീകരിച്ച ശേഷം മാത്രം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: യു.പിയെ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചു കൊണ്ട് ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button