ആഭ്യന്തര സൂചികകൾ ദുർബലമായതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ഇക്വിറ്റി മാർക്കറ്റുകൾ തുടർച്ചയായ മൂന്നാം സെഷനിലും ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്സ് 683 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,670- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 133 പോയിന്റ് ഇടിഞ്ഞ് 17,859- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.7 ശതമാനം വീതമാണ് ഇടിഞ്ഞത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ്, നെസ്ലെ, ഐടിസി, എൽ ആൻഡ് ടി, ബ്രിട്ടാനിയ, ബിപിസിഎൽ, ഒഎൻജിസി എന്നിവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ, സെൻസെക്സിൽ ടിസിഎസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ട്വിൻസ്, ടെക് എം, കൊട്ടക് ബാങ്ക്, ഇൻഫോസിസ്, എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ, വിപ്രോ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ബെഞ്ച്മാർക്ക് സൂചികകളിൽ ഇന്ന് ഏറ്റവും പിന്നിലായത് സാമ്പത്തിക, ഐടി ഓഹരികളാണ്.
Also Read: കലോത്സവത്തിൽ നോൺവെജ് വേണമെന്ന് വാശിപിടിച്ച അരുണിന്റെ വീട്ടിൽ വെജിറ്റേറിയൻ ഭക്ഷണം: വീഡിയോ വൈറൽ
Post Your Comments