Latest NewsKeralaNews

ഷവര്‍മ്മ പ്രത്യേക പരിശോധന: 16 എണ്ണം അടപ്പിച്ചു

162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

തിരുവനന്തപുരം: കേരളത്തിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് യുവതി മരണപ്പെട്ടതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

read also: ഗുജറാത്തിലെ ചെക്ക് ഡാമിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേര്

വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button