ബംഗളൂരു: കര്‍ണാടകയിലെ എന്‍ഐഎ റെയ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ പിടിയില്‍. ഉഡുപ്പി ജില്ലയില്‍ നിന്നുള്ള റെഷാന്‍ താജുദ്ദീന്‍ ഷെയ്ഖ്, ശിവമോഗ ജില്ലയില്‍ നിന്നുള്ള ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗ് എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ആറിടങ്ങളില്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിര്‍ണ്ണായക തെളിവുകളുമായി ഭീകരര്‍ പിടിയിലായത്. ഇവരുടെ വീടുകളില്‍ നിന്ന് സുപ്രധാന ഡിജിറ്റല്‍ തെളിവുകളും ക്രിപ്റ്റോ വാലറ്റ് വഴി ഐഎസ് പണം അയച്ചതിന്റെ രേഖകളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also: നയനയുടെ മരണം തീവ്രവാദ വിരുദ്ധ സെൽ അന്വേഷിക്കാത്തത് എന്തുകൊണ്ട്?: പോലീസ് വീഴ്ചയ്‌ക്കെതിരെ സംവിധായകൻ
ഇതേ കേസില്‍ നേരത്തെ രണ്ടു പേര്‍ അറസ്റ്റിലായിരുന്നു. മംഗളൂരു സ്വദേശിയായ സയിദ് യാസിന്‍, മസ് മുനീര്‍, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതോടെ ശിവമോഗ ഐഎസ് ഗൂഢാലോചന കേസില്‍ അറസ്റ്റിലാകുന്നവരുടെ
എണ്ണം നാലായി.
Post Your Comments