Latest NewsIndia

ടിആർഎഫ് ലഷ്കർ ഇ തൊയ്ബയുടെ ഉപസംഘടന: ദ റസിസ്റ്റന്റ് ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചു

ദ റസിസ്റ്റന്റ് ഫ്രണ്ട് ( ടിആർഎഫ്) എന്ന സംഘടനയ്ക്ക് നിരോധനം. ടിആർഎഫ് ലഷ്കർ ഇ തൊയ്ബയുടെ ഉപസംഘടനയാണെന്ന് വിശദീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ നടപടി. സംഘടന തീവ്രവാദി റിക്രൂട്ടിങ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം. യുഎപിഎ നിയമം അനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

പാകിസ്താനിൽ നിന്ന് കശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും എത്തിക്കുന്നത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടന്നു. ഓൺലൈൻ മാധ്യമത്തിലൂടെ യുവാക്കളുടെ തീവ്രവാദി റിക്രൂട്ട്മെന്റ് നടത്തി. തീവ്ര ആശയങ്ങളുടെ പ്രചാരണം നടത്തി യുവാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകി തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button